Sunday, February 03, 2008

ബൂലോക വൈറസ്

ബൂലോക വൈറസ്
============
രാവിലെ ഒരു കട്ടന്‍ ചായയുമായി ബ്ലോഗിന്റെ താളുകള്‍ മറിക്കാന്‍ തുടങ്ങിയതാണ്. ഈയിടെയായി സമയക്കുറവു മൂലം എന്നിലെ വായനക്കാരന്‍ സജീവമല്ല. ഇന്നെന്തായാലും കുറെ വായിച്ചിട്ട് തന്നെ കാര്യം. സ്ഥിരം വായനക്കാരനായ ഒരു സുഹൃത്ത് അയച്ചു തന്ന ഗൂഗിള്‍ റീഡര്‍ ലിസ്റ്റ്‌-ല്‍ നിന്നും ലിന്കുകളില്‍ നിന്നും തുടങ്ങി. എന്ത് പറയാന്‍. ഒരു ബ്ലോഗില്‍ തുടങ്ങി, അതിന്റെ കമന്‍റ്-ലെ ലിങ്കുകളില്‍ തൂങ്ങിയാടി അടുത്ത ബ്ലോഗ്-ല്‍ ചാടി വായന തുടര്‍ന്നു കൊണ്ടേയിരുന്നു. എല്ലായിടത്തും വിഷയം അത് തന്നെ. വായിച്ചു ഹരം കയറി വരുന്നു. കട്ടന്‍ ചായ ഒന്നു, രണ്ട്, മൂന്നു. ......................

മണിക്കൂറുകള്‍ മൂന്നു പോയതറിഞ്ഞില്ല. എല്ലായിടത്തും കമന്റ് വര്‍ഷങ്ങള്‍ , ബ്ലോഗ് വായിക്കുന്നതിന്റെ മൂന്നിരട്ടി സമയം കമന്‍റ് വായിയ്ക്കാന്‍. ഇടയ്ക്ക് പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു ലിങ്ക് കണ്ടു. രോഷാകുലനായി ഞാനും കയറി ഇട്ടു പ്രതിഷേധം.

എല്ലാം കഴിഞ്ഞപ്പോഴാണ് ഞാനീ കണ്ടുപിടിത്തം നടത്തിയത്. ഇതൊരു വൈറസ് ആണ്. കാമ്പുള്ളതെന്തെങ്കിലും വായിക്കാം എന്ന് കരുതി കയറിയ എന്നെ അത് ബാധിച്ചു. ഇപ്പോള്‍ ബൂലോകരെ മൊത്തം അത് ബാധിച്ചിരിക്കുന്നു. ബ്ലോഗുകളില്‍ നിന്നും ബ്ലോഗുകളിലേക്ക് അത് പടര്‍ന്നു കൊണ്ടിരിക്കുന്നു. ബ്ലോഗ്ഗെര്‍മാര്‍ പേന (മൌസ്?) മടക്കി വച്ചു വാളെടുക്കുന്നു. കഥ എഴുതുന്നുവര്‍ തെറി എഴുതുന്നു. കാര്‍ട്ടൂണ്‍് വരക്കുന്നവര്‍ വൈറസിന്ടെ പടം വരയ്ക്കുന്നു.
എനിക്കോര്‍മ്മ വരുന്നു. എന്റെ ബ്ലോഗിലെ ഒരു കമന്‍റ് ആയിട്ടാണ് ഈ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്‌. (എന്റെ മാത്രം അല്ല ഞാന്‍ വായിച്ച എല്ലാ ബ്ലോഗുകളിലും അതിനെ കണ്ടു.) അതിനെ പിന്തുടര്‍ന്ന് പോയ ഞാന്‍ പലപ്പോഴും സമയം മെനക്കെടുത്തി എന്തൊക്കെയോ വായിച്ചു. ഒന്നും മനസ്സിലായില്ല. ആദ്യമൊക്കെ വിചാരിച്ചു എന്റെ എളിയ ബുദ്ധിക്കു മനസ്സിലാവാത്തത് ആയിരിക്കും. പിന്നെ ബ്ലോഗര്‍മാര്‍ ഒന്നടങ്കം ഇതൊക്കെ തന്നെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സമാധാനിച്ചു. വായന നിര്‍ത്തി. പിന്നെ വിവാദങ്ങള്‍ മാത്രം വായിയ്ക്കാന്‍ തുടങ്ങി. അവിടെയും ഇതു പടരുകയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത കമന്റുകളായി. ബ്ലോഗുകളായി. ഇപ്പോള്‍ ബൂലോകം മൊത്തം അത് പടര്‍ന്നിരിക്കുന്നു. വൈറസ്സിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇതാ
name : MKH
symptom: when a blog is affected with this, it will fill its own details in the blog and the comments section. when a blogger is affected with this he will read only about this virus and write only about this virus.
how to identify the virus : It is easy to identify the virus because it has a real name and signature unlike other bloggers. if your blog or somebody else's blog mentions this name it is affected by this virus.
threats : It destroys writing skills and reading habits from your hard disk and deletes the links to other blogs which does not mention about this virus.
remedy: Anti-virus blogs. Post and read as many blogs as possible which does not take the name of this virus and save ബൂലോകം.

19 comments:

ഹരിശ്രീ (ശ്യാം) said...

ഞാനുള്‍പ്പെടെയുള്ള ബൂലോകസമൂഹത്തെ ഒരു പ്രത്യേക virus ബാധിച്ചിരിക്കുകയെന്ന ഒരു വെളിപാടില്‍ നിന്നുണ്ടായതാണീ blog. ഇതില്‍ വ്യക്തി ഹത്യയോ വിവാദമോ ഉദ്ദേശിച്ചിട്ടില്ല. വിവാദങ്ങളുടെ അമിത പ്രാധാന്യം മൂലം നല്ല ബ്ലോഗുകള്‍ വായിക്കപ്പെടാതെ പോകുന്നു എന്നൊരു തോന്നല്‍ മാത്രം. എല്ലാ ബ്ലോഗര്‍മാരും അവരുടെ സൃഷ്ടിപരമായ രചനകളിലേക്ക് തിരിച്ചു വരണമെന്ന് ഒരു എളിയ അഭ്യര്‍ഥനയും.

ഹരിശ്രീ (ശ്യാം) said...

സോറി, ബ്ലോഗ് അല്ല പോസ്റ്റ് എന്ന് ആണ് ഉദ്ദേശിച്ചത്.

Anonymous said...

Please sign online petition STOP ATTACKING BLOGGERS and save malayalam blogging.

ദയവായി STOP ATTACKING BLOGGERS എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടു ശൈശവാവസ്ഥയിലുള്ള മലയാളം ബ്ലോഗിങ്ങിനെ രക്ഷിക്കുക.

കൊച്ചുത്രേസ്യ said...

ഇപ്പറഞ്ഞതിനോടൊക്കെ ഞാനും യോജിക്കുന്നു.

പിന്നെ, ഈ സൃഷ്ടിപരമായ രചനകളിലെക്കു തിരിച്ചുവരണംന്നൊക്കെ പറയുമ്പോള്‍ അതെല്ലാര്‍ക്കും ബാധകമല്ലേ.എവിടെ ചിത്രപ്രശ്നം?? ഇവിടെ പണിയൊന്നുമില്ലാഞ്ഞിട്ട്‌ എന്റെ തലച്ചോറ്‌ തുരുമ്പെടുക്കാന്‍ തുടങ്ങി..അപ്പോ നമ്മള്‍പറഞ്ഞു വന്നതെന്താ...ങാ സൃഷ്ടിപരമായ ചിത്രപ്രശ്നം..

ശ്രീ said...

അതു കൊള്ളാം ശ്യാമേട്ടാ...
:)

ഹരിശ്രീ (ശ്യാം) said...

അനോണീ , ഒപ്പുവക്കുകയും പ്രതിഷേധിക്കുകയും വേണ്ടാ എന്ന് ഞാന്‍ പറഞ്ഞില്ല. മലയാളം ബ്ലോഗ്ഗിങ്ങിനെ താഴ്ത്തിക്കാണാനുളള ഏത് നീക്കത്തെയും ബ്ലോഗസമൂഹം ഒന്നടങ്കം എതിര്‍ക്കെന്ടത് തന്നെയാണ്. പക്ഷെ ഒരവസാനമില്ലാതെ പോകുന്ന ഈ ചര്‍ച്ചകളിലൂടെ വൈറസ് തന്‍റെ ഹിഡന്‍ അജെണ്ടകളില്‍ വിജയിക്കുകയാണ് (അങ്ങനെയൊന്നുണ്ടെങ്കില്‍ ) എന്നാണ് ഞാന്‍ ഇതിലൂടെ പറയാന്‍ ശ്രെമിച്ചത്.
ത്രേസ്യക്കൊച്ചേ, ചിത്രപ്രശ്നം പണിപ്പുരയില്‍ ഉണ്ട്. എന്നെ ബാധിച്ച ഈ വൈറസ് ഒന്നു ഡിലീറ്റിക്കോട്ടെ. തുരുമ്പെടുക്കാതെ കുറച്ചു എണ്ണയിട്ട് വച്ചോ. തീരുമ്പോള്‍ പോസ്റ്റിയേക്കാം.

ശ്രീലാല്‍ said...

ചിത്രപ്രശ്നക്കാരനെക്കണ്ട് ചാടി വന്നതാ.. (കൊച്ചുത്രേസ്യയ്ക്കു മുന്നേ തന്നെ ഉത്തരം പറയാന്‍..). അപ്പൊ ഇത് വെറുതേ... :(

sivakumar ശിവകുമാര്‍ said...

സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല....ദയവായി ഒന്നു വിശദീകരിച്ച്‌ മെയില്‍ ചെയ്യാമോ....

പ്രയാസി said...

എവിടെ മാഷെ..!???

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ വൈറസ് തലയ്ക്ക് പിടിച്ചോന്നറിയില്ലാ..എന്നാലും ഒന്നും മനസ്സിലായില്ലാട്ടൊ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇപ്പൊ പലബ്ലോഗുകളിലും ചര്‍ച്ചാവിശയമായ കാര്യങ്ങള്‍ ആണൊ...?

പപ്പൂസ് said...

ഇഷ്ടാ, രണ്ടാമത്തെ പാരഗ്രാഫീന്നങ്ങോട്ടു ചിരിച്ചു മറിയുകയായിരുന്നു. ഏതായാലും എന്റെ വൈറസ് ഇതു വായിച്ചപ്പോ പോയി. സമാധാനവുമായി. താങ്ക്‍സെന്നു പറഞ്ഞാ, പെരുത്തൊരു താങ്ക്സ്.... :-)

ഗീതാഗീതികള്‍ said...

Don't worry. Immunization vaccine is on the way.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എവിടെ????

ഏ.ആര്‍. നജീം said...

ഇതാ പറയുന്നത് നെറ്റില്‍ കിടന്ന വൈറസിനെ എടുത്ത് സ്വന്തം സിസ്റ്റത്തില്‍ ഇട്ടിട്ട് ....

ഈ വൈറസ് എന്തായാലും നമ്മുടെ ടെക്‌നീഷ്യന്‍മാരെല്ലാം കൂടി ഉത്സാഹിച്ച് ബൂലോകത്തു നിന്നും പൂര്‍ണ്ണമായും തുടച്ചു നീക്കി എന്നാണ് ഏറ്റവും പുതിയ അറിവ്...

ഹരിശ്രീ (ശ്യാം) said...

ശ്രീലാല്‍, നിരാശനാവേന്ട, കൊച്ചുത്രെസ്യയുടെ തലച്ചോറ് തുരുമ്പിച്ച്‌ തുടങ്ങി. ഉടന്‍ വരാം പ്രശ്നവുമായി. ശ്രീ, നജീം കമന്റുകള്‍ക്ക് നന്ദി. പ്രയാസീ , പ്രീയെ ഞാന്‍ നിങ്ങളുടെ ഒക്കെ നാട്ടില്‍ തന്നെ ഉണ്ട. ഒരു ഹ്രസ്വസന്ദര്ശനം. മിന്നാമിനുങ്ങുകള്‍ ശിവകുമാര്‍ മനസ്സിലായില്ലെങ്കില്‍ ദാ ഇവിടെ ഒന്നു ക്ലിക്കി നോക്കൂ. പിന്നെ അതുമായി ബന്ധപ്പെട്ട എല്ലായിടത്തും.
http://boologaclub.blogspot.com/

ശ്രീലാല്‍ said...

“..നിങ്ങളുടെ ഒക്കെ നാട്ടില്‍ നാട്ടില്‍ തന്നെ ‘ഉണ്ട’യോ..?

അയ്യോ.. ഇത് ശരിക്കും വൈറസ് ബാധ തന്നെ.. :)

ഹരിശ്രീ (ശ്യാം) said...

സോറി ദാ ഇവിടെ , ഗീതെച്ചീ vaccine ആയി പുതിയ പാട്ടു ഒന്നും എഴുതിയില്ലേ?

ഹരിശ്രീ (ശ്യാം) said...

ശ്രീലാലെ , സോറി ഉണ്ടയല്ല ഉണ്ട്. ഈ ഗൂഗിളില്‍ മര്യാദക്ക് ണ്ട കൂട്ടക്ഷരമായി വരുന്നില്ല . ആരെങ്കിലും ഒന്നു പറഞ്ഞു തരൂ.