[ ഈ കവിതയിലെ കഥാപാത്രം ഞാനല്ലെന്നും എന്റെ ഭാവനാസൃഷ്ടിയാണെന്നും ഇതു വായിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സ്വന്തം ജീവിതത്തിലെ എന്തെങ്കിലും സംഭവവുമയി സാദ്രുശ്യം തോന്നുന്നെങ്കില്‍ ക്ഷമിക്കണമെന്നും അപേക്ഷിച്ചു കൊണ്ടു ഈ കവിത മറവിയുള്ള എല്ലാ കാമുകന്മാര്‍ക്കുമായി സമര്‍പ്പിച്ചുകൊള്ളുന്നു. ]
ആദ്യത്തെ പ്രണയ ലേഖനം അഥവാ മറവി.
ഞാന്‍ :
ആ കത്തിലെന്തായിരുന്നൂ?
ചുരുക്കത്തിലെന്തായിരുന്നൂ ?
തിടുക്കത്തിലെങ്ങോ മറന്നൂ
തുടിക്കുന്നിതെന്‍ മനം ചൊല്ലൂ
കാമുകി:
കത്തുപോലും സൂക്ഷിക്കാനാ-
വാത്ത സത്വമേ, നിനക്കെന്‍
ഹൃത്തിനെത്തരുന്നതെങ്ങനെ?
കത്തുപോലതും കളഞ്ഞിടും.
ഇത്രയും പറഞ്ഞൂ, തവ
നേത്രത്തിലൊട്ടുമേ ഭാവ-
മില്ലാതവള്‍ നടന്നൂ, സ്വയം
അസ്തപ്രജ്ഞനായി ഞാന്‍ നിന്നൂ
പേരു ചൊല്ലി വിളിക്കുവാന്‍
വെമ്പിയതാണു ഞാനെങ്കിലും
ഓര്‍മയില്‍ വരുന്നില്ല , മല്‍
പ്രാണനാഥ തന്‍ പേരുപോലും!
എന്തൊരൊടുക്കത്തെ മറവി-
യാവുന്നീലയീ കവിതയും
മുഴുമിക്കാന്‍, തൂലികയ്ക്കും
എന്റെ മറവി ബാധിച്ചുവോ?
Sunday, August 13, 2006
Subscribe to:
Post Comments (Atom)
3 comments:
ഇത് രസായിട്ട്‌ണ്ട് ട്ടോ. :)
ഇതു കൊള്ളാല്ലോ..
കൊള്ളാം....
എന്ന്....
(ഓ, എന്റെ പേരെന്തായിരുന്നു??????)
Post a Comment