Monday, December 25, 2006

മുല്ല്ലപ്പെരിയാറും എന്റെ കിണറും.

അയല്‍ക്കാരന്റെ വീട്ടിലെ കിണറ്റില്‍ പൂച്ച വീണു ചത്തു. എന്റെ കിണറ്റിലെ വെള്ളം എടുത്തോട്ടേ എന്നു ചോദിക്കുന്നു. എന്നിലെ അവകാശബോധം ഉണര്‍ന്നു. എന്റെ കിണര്‍, എന്റെ വെള്ളം. അവന്റെ കിണര്‍, അവന്റെ വെള്ളം, അവന്റെ പൂച്ച. ഞനെന്തിനു കൊടുക്കണം?. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാല്‍ അവന്റെ വെള്ളവും എന്റെ വെള്ളവും ഒന്നാകുമെന്നു ഞാനോലിച്ചതേയില്ല.

3 comments:

ഹരിശ്രീ (ശ്യാം) said...

ഈ പോസ്റ്റിനെ ഏതു വിഭാഗത്തില്‍ പെടുത്തണമെന്ന്‌ അറിയില്ല. എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടെങ്കില്‍ പറയുക.

സു | Su said...

അത് ആലോചിക്കാഞ്ഞത് നന്നായി. അല്ലെങ്കില്‍, നീ പോയി മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുത്തോ എന്ന് പറയില്ലായിരുന്നോ? ;)

ഹരിശ്രീ (ശ്യാം) said...

സ്വന്തം കിണറിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന നമ്മുടെ അവകാശബോധം എന്നാണു നമുക്കുചുറ്റും ഉയരുന്ന മുല്ലപ്പെരിയാറിലെ ജലനിരപ്പുകളിലേക്കു കണ്ണുതുറക്കുക.
[ആനുകാലികം എന്നോ ആക്ഷേപഹാസ്യമെന്നോ മറ്റോ ഒരു category കൂടി തുടങ്ങിയാല്‍ ഇതിനെ അതില്‍ ചേര്‍ക്കാമായിരുന്നു.]