Wednesday, October 17, 2007

ഒരു കുട്ടിക്കഥ: ഒരു ചാനല്‍ SMS-ഉം സാദാ SMS-ഉം കണ്ടുമുട്ടിയപ്പോള്‍

മഴക്കോളുള്ള ഒരു രാത്രിയില്‍ കുണ്ടും കുഴിയുമില്ലാത്ത ഒരു ആകാശവീഥിയില്‍ വച്ച്‌ അവര്‍ കണ്ടുമുട്ടി. പ്രണയഭാരം തുളുമ്പുന്ന ഒരു ചാക്കുകെട്ടുമായി പ്രണയിനിയുടെ സവിധത്തിലേക്കു പോവുകയായിരുന്നു സാദാ SMS. അപ്പ്പോഴതാ വരുന്നു കെട്ടിലും മട്ടിലും തന്നേക്കാള്‍ 3 ഇരട്ടി തിളക്കമുള്ള ഒരു SMS.
ആരാ? എവിടുന്നാ? ജിജ്ഞാസ അടക്കാനാവാതെ SMS ചോദിച്ചു.
"ഞാന്‍ ചാനല്‍ SMS. ജനപ്രീതിനേടിയ ഒരു ചാനലിലേക്കു പോകുന്നു".
എന്താ ചാക്കിനുള്ളില്‍?

അതോ മ്മടെ മറ്റേക്കുട്ടീടെ പേരും പിന്നെ ഇടയില്‍ കുറച്ചു സ്പേസും അങ്ങനെ എന്തൊക്കെയൊ.

ഏതു മറ്റേക്കുട്ടി ?

ശ്ശൊ അതേ ആ പാട്ടുപാടുന്നതേ, കാണാനും കൊള്ളാം . ഭാവിയിലെ സിനിമാതാരമാന്നാ എല്ലാരും പറയണെ. നല്ല തങ്കം പോലത്തെ സ്വഭാവോം. TV ഒന്നും കാണാറില്ലല്ലേ.

ഓഹ്‌ എനിക്കെവിടെ സമയം. 2 അനുരാഗബദ്ധരുടെ ഇടയില്‍ പെട്ടുപോയില്ലേ?. ഇവിടന്നങ്ങു ചെല്ലേണ്ട താമസം ലവളെന്നെ ഇങ്ങോടയക്കും. തിരിച്ചുചെല്ലുമ്പം അവനെന്നെ അങ്ങോടയക്കും. യാത്ര തന്നെ യാത്ര.

അതിരിക്കട്ടെ വരവു കണ്ടിട്ടേതോ രാജകൊട്ടാരത്തീന്നു ?

ഒഹ്‌.. ഈ വേഷം കണ്ടിട്ടാണോ? ഇതൊക്കെ വെറുതേ. വരുന്നതൊരു അത്താഴപ്പഷ്ണിക്കാരന്റെ വീട്ടീന്ന്‌. അരി വാങ്ങാന്‍ വച്ചിരുന്ന കാശ്‌ എടുത്ത്‌ തന്ന് എന്നെ പറഞ്ഞ്‌ വിട്ടതാ. കഴിഞ്ഞ ആഴ്ച ആ കൊച്ച്‌ വന്ന് കരഞ്ഞ്‌ പറഞ്ഞതല്ലേ. ഞാന്‍ മാത്രമല്ല എന്നെപ്പോലെ ഇനീം വരുന്നുണ്ട്‌ ചിലര്‍ അവിടെ നിന്നും. ഒന്നു കൊണ്ട്‌ എന്താവാനാ ?

അപ്പൊ താനും പുറകേ വരുന്നവരുമാണ്‌ ആ കൊച്ച്‌ അടുത്ത round -ലെക്കു പോകണൊ എന്നു തീരുമാനിക്കുന്നത്‌ അല്ലയോ ? ടിവി കാണാറില്ലെങ്കിലും ഞാനും കേട്ടു ചിലത്‌.

എന്നൊക്കെയാ പാവം അവറ്റുങ്ങള്‍ വിചാരിക്കുന്നത്‌. പക്ഷെ അടുത്ത round ഒക്കെ എപ്പൊഴേ record ചെയ്തു കഴിഞ്ഞു. ഞങ്ങളൊക്കെ വെറുതെ.. അവരുടെ കീശ നിറക്കാന്‍.....

അപ്പോള്‍ അതു വഴി കടന്നുപോയ ചില വൃത്തികെട്ട SMS -കള്‍ ഇവരുടെ സംഭാഷണങ്ങള്‍ എത്തിനോക്കിയെങ്കിലും മഴക്കോളുള്ളതുകൊണ്ടും പട്ടിപിടിത്തക്കാര്‍ ഇറങ്ങിയിട്ടുള്ളതുകൊണ്ടും ലക്ഷ്യസ്ഥനത്തേക്ക്‌ കൂടുതല്‍ വേഗത്തില്‍ നടന്നു പോയി.

ചാനല്‍ SMS തുടര്‍ന്നു... ഞങ്ങളെ നോക്കിയിരിക്കുകയാ അവര്‍ കടിച്ചു കീറാന്‍.. ചെല്ലട്ടെ..പകുതി അവര്‍ക്കും ബാക്കി മറ്റവന്മാര്‍ക്കും. ആര്‍ക്കും പ്രയോജനമില്ലാതെ വെറും പാഴ്‌ SMS-കളായി ഞങ്ങളും.

അത്താഴപ്പട്ടിണിക്കാരന്റെ ദുഖവും സ്വന്തം അസ്തിത്വ ദുഖവും പേറി ആ ചാനല്‍ SMS വീണ്ടും യാത്രതുടര്‍ന്നു

20 comments:

ഹരിശ്രീ (ശ്യാം) said...

ഈ കഥയില്‍ പ്രതിപാദിച്ചിരിക്കുന്ന ഒന്നിനും നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമായ യാതൊന്നുമായും ഒരു ബന്ധവും ഇല്ലാത്തതും ഇതുവെറും ഭാവനാസ്രുഷ്ടിയും ആകുന്നു

ദിലീപ് വിശ്വനാഥ് said...

സത്യം വിളിച്ചു പറഞ്ഞിട്ട് ഭാവന എന്നു പറഞ്ഞാല്‍ ആരും മനസ്സിലാക്കില്ല എന്നു വിചാരിച്ചോ?
നല്ല ഭാവന. അല്ല, ക്രൂരമായ സത്യം.

സഹയാത്രികന്‍ said...

“അടുത്ത round ഒക്കെ എപ്പൊഴേ record ചെയ്തു കഴിഞ്ഞു. ഞങ്ങളൊക്കെ വെറുതെ.. അവരുടെ കീശ നിറക്കാന്‍.....“

ഹ ഹ ഹ... എല്ലാം വിളിച്ച് പറഞ്ഞിട്ട് ഭാവന്യാന്നോ....? കൊള്ളാം...

മന്‍സുര്‍ said...

ശ്യാം...

കുഞിവാക്കുകള്‍ കൊണ്ടു ഒത്തിരി സത്യങ്ങള്‍ വിളിച്ചു പറഞിരിക്കുന്നു....അഭിനന്ദനങ്ങള്‍
പിന്നെ നിങ്ങള്‍ക്ക്‌ മാത്രം ജീവിച്ച മതിയോ..പാവം ഞങ്ങള്‍ എസ്‌ എം എസുകളും ഒന്ന്‌ ജീവിച്ചോട്ടെ...

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

ഹഹാ..ഇനിയിപ്പോ..പാട്ടുപാടികഴിഞ്ഞ് ആ കുട്ടികള്‍ "ഒന്ന്‍ SMS അയക്കണേ" എന്ന് കൈകൂപ്പി പറയുന്നത് കാണുമ്പോള്‍ ഈ SMS ഇങ്ങനെ റോഡരികത്ത് സംസാരിച്ചു നിക്കുന്നത് ഓര്‍മ്മവരും...

ഇതിന്റെ ലിങ്ക് ഞാന്‍ ഒരു ചാനലുകാര്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ട് കേട്ടാ .. അവരു തീരുമാനിക്കും ഭാവനയാണൊ മീരാ ജാസ്മിന്‍ ആണൊ എന്നൊക്കെ.. :)

നല്ല ആശയം കേട്ടോ..

ശ്രീ said...

കൊള്ളാമല്ലോ...

നന്നായിരിക്കുന്നു...

ശ്രീഹരി::Sreehari said...

good one

ശ്രീഹരി::Sreehari said...

word verification eduthu kalanjillel eni ee vazhikku varillatto.. :)

ഹരിശ്രീ (ശ്യാം) said...

വാത്മീകീ, സത്യത്തിന്റെ മുഖം വിക്രുതമായതിനാല്‍ makeup ഇട്ട്‌ ഭാവനയെപ്പോലെ സുന്ദരിയാക്കാന്‍ ശ്രമിച്ചതാ. (ഒരു ആന്റി-നമ്മള്‍ ഇഫ്ഫക്റ്റ്‌. )

സഹയാത്രികാ, ഒരു മുന്‍-കൂര്‍ ജാമ്യം എടുത്തെന്നേയുള്ളൂ, നജീം ഇതു channel-നു അയച്ചുകൊടുക്കുമെന്ന് നേരത്തെ അറിയാമായിരുന്നു അതുകൊണ്ട്‌. :)

മന്‍സൂര്‍ , SMS-ഉകളും ജീവിച്ചോട്ടെ. പക്ഷെ അവരെ വച്ച്‌ സാധാരണക്കാരുടെ നല്ല മനസ്സ്‌ ചൂഷണം ചെയ്യപ്പെടുകയല്ലേ ഇവിടെ എന്ന് ചോദിച്ച്‌ പോയതാണ്‌.

ഹരിശ്രീ, ചൂണ്ടിക്കാട്ടിയതിനു നന്ദി, വേര്‍ഡ്‌ വെരി എടുത്തു കളഞ്ഞു. വീണ്ടും വരൂ...

ശ്രീ, ഹരിശ്രീ, എല്ലാവര്‍ക്കും കമന്റിയതിനു നന്ദി.

Cartoonist said...

ഹരിശ്രീ....

വെറുതേ രണ്ട് അതുമിതും കേള്‍ക്കാമെന്നു കരുതിക്കേറീതായിരുന്നു. വായിച്ചപ്പോളാണ് ഞെട്ടലോടെ ഞാനാ സത്യം മനസ്സിലാക്കിയത് -
ഇന്നലെ വരെ ‘ആ’ വകയില്‍ 1,789 ക.യോളം എനിയ്ക്കു നഷ്ടം സംഭവിച്ചിരിയ്ക്കുന്നു.

എന്ന്,
ദു:ഖപൂര്‍വം,
വിശ്വസ്തന്‍,

ഗണപതയേ നമ:

krish | കൃഷ് said...

കൊള്ളാമല്ലോ ചാനല്‍ എസ്.എം.എസും സാദാ എസ്.എം.എസും കണ്ടുമുട്ടിയപ്പോളുള്ള സംഭാഷണം. സാദാ എസ്.എം.എസ്. കൊണ്ട് അത്യാവശ്യം പല ഉപകാരവുമുണ്ട്.

കാര്‍ട്ടൂണിസ്റ്റേ..കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. നമ്മളുടെ പോക്കറ്റ് കാലിയാക്കാനല്ലേ ചാനലുകാര്‍ ഇത്തരം പരിപാടി കൊണ്ടുവരുന്നത്.

( ഇതുകൂടി കണ്ടുനോക്കൂ:
http://krish9.blogspot.com/2007/09/blog-post_24.html#links )

പ്രയാസി said...

മൊബല്‍ റേഞ്ചില്ലാത്ത സ്ഥലത്താണല്ലൊ പ്രയാസി പെട്ടു പോയതു..:(
(തുറയ്യാ)സാറ്റലൈറ്റു ഫോണില്‍ കളിച്ചാ ഇവന്മാരെല്ലാം കൂടി ഡ്രില്‍ബിറ്റില്‍ ഫിറ്റു ചെയ്തു പാതാളത്തിലോട്ടു SMS ആയി അയക്കും..
ശ്യാമേ..ഭാവനാന്നു പറഞ്ഞാ ഇതാണു ..കലക്കി..:)

ഹരിശ്രീ (ശ്യാം) said...

കാര്‍ട്ടൂണിസ്റ്റിന്റെ നഷ്ടപ്പെടാനിരുന്ന കുറെ പൈസ save ചെയ്യാന്‍ പറ്റിയതില്‍ എനിക്കു ചാരിതാര്‍ഥ്യം തോന്നുന്നു. ഉപകാരസ്മരണക്കായി താഴെ കാണുന്ന നംബറില്‍ എനിക്കു SMS അയക്കാവുന്നതാണ്‌.:-)
585886

കൃഷിന്റെ ലേഖനം വായിച്ചു. നന്നായി. indian idle പോലുള്ള പരിപാടികള്‍ ചൂഷണം മാത്രമല്ല, വിഭാഗീയത കൂടി വളര്‍ത്തുന്നു എന്നത്‌ സത്യമാണ്‌.

പ്രയാസീ comment-നു നന്ദി. പ്രയാസപ്പെട്ടു SMS അയച്ചു വെറുതെ കൂടുതല്‍ പ്രയാസം ഉണ്ടാക്കല്ലേ. :-)

Murali K Menon said...

ആശയം വിശദമാക്കി വരുമ്പോള്‍ സംഗതി കൊള്ളാം ട്ട ശ്യാം. വേണമെങ്കില്‍ ഇതിനൊയൊരു രാജവെമ്പാലയാക്കി മാറ്റായിരുന്നു എന്ന് ഒരു തോന്നലുണ്ടായി എനിക്ക്. പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒന്നുകൂടി മനസ്സിരുത്തിയാല്‍ ഇതൊന്നുകൂടി ഗംഭീരമാകുമായിരുന്നു എന്ന് സാരം. ഭാവുകങ്ങള്‍

Saha said...

സംഗതി കുറിക്കുകൊള്ളുന്ന വക തന്നെ.
നന്നായിരിക്കുന്നു, ശ്യാം!
ആള്‍ക്കാരെ കുരങ്ങുകളിപ്പിക്കുന്ന ഈ പരിപാടി നമ്മുടെ പോക്കറ്റും കീറുന്നുവെന്ന് ജനം മനസ്സിലാക്കുന്നില്ലല്ലോ?!

അരുണ്‍കുമാര്‍ | Arunkumar said...

a warrior won the battle being modest, uh.... anyways was good. and there is nothing effective than this language to reach to people this effectively. keep it up.

ഹരിശ്രീ (ശ്യാം) said...

മുരളീ, നിര്‍ദ്ദേശത്തിനു നന്ദി. അടുത്ത പോസ്റ്റ് ഇടുമ്പോള്‍ ഒന്നുകൂടി ശ്രദ്ധിക്കാം. ഒരു ആശയം convey ചെയ്യണമെന്നും ഒരു സത്യം വിളിച്ചുപറയണമെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഉദ്ദേശം. സാഹ , അരുണ്‍ പ്രചൊദനങ്ങള്ക്ക് നന്ദി.

കൊച്ചുമുതലാളി said...

:)

കൊള്ളാം

തെന്നാലിരാമന്‍‍ said...

ശ്യാം ഭായ്‌, എന്നാ പൂശാണ്‌ പൂശിയേക്കണത്‌ :-) വളരെ കുറച്ച്‌ വരികളിലൂടെ വലിയൊരു സത്യം...കിടുക്കീട്ടോ...

Anonymous said...

അടിപൊളി