Monday, December 25, 2006

മുല്ല്ലപ്പെരിയാറും എന്റെ കിണറും.

അയല്‍ക്കാരന്റെ വീട്ടിലെ കിണറ്റില്‍ പൂച്ച വീണു ചത്തു. എന്റെ കിണറ്റിലെ വെള്ളം എടുത്തോട്ടേ എന്നു ചോദിക്കുന്നു. എന്നിലെ അവകാശബോധം ഉണര്‍ന്നു. എന്റെ കിണര്‍, എന്റെ വെള്ളം. അവന്റെ കിണര്‍, അവന്റെ വെള്ളം, അവന്റെ പൂച്ച. ഞനെന്തിനു കൊടുക്കണം?. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാല്‍ അവന്റെ വെള്ളവും എന്റെ വെള്ളവും ഒന്നാകുമെന്നു ഞാനോലിച്ചതേയില്ല.

Sunday, November 05, 2006

അനിശ്ചിതത്വം.

[ ഓരോ നിമിഷവും നമ്മെ പിന്തുടരുന്ന അനിശ്ചിതത്വം ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്നു. ഈ അനിശ്ചിതത്വമാണെന്നു തോന്നുന്നു ഒരു തരത്തില്‍ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കുന്നതും മറ്റൊരുതരത്തില്‍ ചിന്തിച്ചാല്‍ ജീവിതത്തിന്റെ എറ്റവും വലിയ ശാപവും.... ]

അനിശ്ചിതത്വം.
================

നീളുമീപ്പൊക്കിള്‍ക്കൊടിത്തുമ്പിലായെന്‍
ജീവിതം കാത്തുനില്‍ക്കുന്നൂ നിരാക്രുതം
ഏതുനേരമെന്നറിവീെലയെങ്കിലും
വീണുപോയേക്കാം വെളിച്ചത്തിലേക്കു ഞാന്‍

പ്രാണബന്ധത്തിന്റെയാശ്രയത്വത്തിലായ്‌
പാതിമയങ്ങിക്കിടക്കുന്ന നേരത്തു
പാഞ്ഞുവന്നേക്കാം വെളിച്ചപ്പിണരുകള്‍
പാതകള്‍ കീറിപ്പുറത്തെടുത്തീടുവാന്‍

ആദ്യമീച്ചോദ്യമുടക്കീയകക്കാമ്പി-
ലാരുടെയാണെന്റെയാദിത്തുടിപ്പുകള്‍
ആദ്യമായ്‌ കാണും മുഖങ്ങളെന്‍ മാതാവു-
മാരൊക്കെയാണെന്ന ചിന്തയുദിക്കവേ

ഏതു ദേശത്തിലാവാം ജനിക്കുന്നതേ-
തേതവസ്ഥകള്‍ കാത്തിരിപ്പുണ്ടെന്നതും
ഏതുകാലത്തിലേതു നക്ഷത്രത്തില-
വതരിച്ചീടുവാനാണെന്‍ തലക്കുറി

പാതവക്കിലെപ്പാഴ്മരച്ചോട്ടിലോ ദ്വാ-
പരത്രേതായുഗങ്ങള്‍ക്കുമപ്പുറത്തോ
ആതുരാലയതിലെച്ചൂടിന്‍ പുതപ്പിലോ
ചാതുര്‍വര്‍ണ്യത്തിന്റെ വേലിത്തലപ്പിലോ

ചുറ്റും ചിതറുന്ന ചോരത്തരിപ്പില-
ഹങ്കാരമുത്തരം തേടുന്ന യുദ്ധവും
പട്ടിണിപ്പാവങ്ങളൊന്നുമറിയാതെ
ചത്തൊടുങ്ങീടുന്ന രാജ്യത്തിലൊന്നിലോ

അല്ലെങ്കിലേതോ വരേണ്യവര്‍ഗ്ഗത്തിന്റെ-
യല്ലലില്ലാത്തതാം പൂങ്കാവനത്തിലോ
തെല്ലൊന്നറച്ചു ഞാനെവിടെയാനെങ്കിലും
വല്ലാത്ത ജീവിതപ്പാതയില്‍ വീഴുവാന്‍

എത്തീയവസാനമനിശ്ചിതത്വത്തിന്‍
കത്തുന്ന മൂടിനീക്കിപ്പുറത്തെത്തി ഞാന്‍.
ആര്‍ത്തുവിളിക്കുന്നതാരൊക്കെയാണിവര്‍.
നേര്‍ത്തവെളിച്ചത്തിലാദ്യമറിഞ്ഞു ഞാന്‍.

ഗര്‍ഭപാത്രത്തിലല്ലാ പിറന്നു ഞാനേ-
തോ ഭിഷഗ്വരവിജ്ഞാനശേഷി തന്‍
സൃഷിപാത്രത്തിലെ ക്രുത്രിമച്ചൂടതില്‍
പൊട്ടിമുളച്ചതാമാദ്യത്തെ ജീവി താന്‍.

Thursday, August 17, 2006

ഉഭയ കക്ഷി കരാര്‍

ഭോഷന്‍ നമ്പൂതിരി: ഹും എന്താ ചിങ്ങാ പറഞ്ഞോളൂ.

ചിങ്ങന്‍ : അടിയന്‍, അടിയന്റെ കുടീല്‍ ഇച്ചിരി നെല്ലു പുഴുങ്ങുണ്‌ണ്ടേയ്‌. മ്പ്രാന്‌ എപ്പൊ വെണേലും വരുവ്വെ നൊക്കുവ്വെ ഒക്കെ ആകാം. ന്താ വേണ്ടേന്നു വച്ചാ എടുക്കുവ്വേം ചെയ്യാം.

ഭോഷന്‍ നമ്പൂതിരി: മിടുക്കന്‍, ഇനി എപ്പൊ പുഴുങ്ങണം എങ്ങനെ പുഴുങ്ങണം എന്നൊക്കെ നോം പറയാം. ചിങ്ങന്റെ വ്യവസ്ഥകള്‍ ന്തൊക്കെയാ പറഞ്ഞോളൂ.

ചിങ്ങന്‍ : ഒന്നും വേണ്ടെമ്പ്രാ. എടക്കിടക്കു ഇങ്ങോടൊക്കെ വരാനും ബ്‌ടൊക്കെ കറങ്ങാനും പറ്റനുണ്ടല്ലൊ. അതു മതി. പിന്നെ കോലോത്തൂന്ന് മ്മിണി വല്യ ഒരൂണും തരായി. അടിയങ്ങക്കതു മതി.

Sunday, August 13, 2006

ആദ്യത്തെ പ്രണയ ലേഖനം അഥവാ മറവി.

[ ഈ കവിതയിലെ കഥാപാത്രം ഞാനല്ലെന്നും എന്റെ ഭാവനാസൃഷ്ടിയാണെന്നും ഇതു വായിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സ്വന്തം ജീവിതത്തിലെ എന്തെങ്കിലും സംഭവവുമയി സാദ്രുശ്യം തോന്നുന്നെങ്കില്‍ ക്ഷമിക്കണമെന്നും അപേക്ഷിച്ചു കൊണ്ടു ഈ കവിത മറവിയുള്ള എല്ലാ കാമുകന്മാര്‍ക്കുമായി സമര്‍പ്പിച്ചുകൊള്ളുന്നു. ]

ആദ്യത്തെ പ്രണയ ലേഖനം അഥവാ മറവി.

ഞാന്‍ :
ആ കത്തിലെന്തായിരുന്നൂ?
ചുരുക്കത്തിലെന്തായിരുന്നൂ ?
തിടുക്കത്തിലെങ്ങോ മറന്നൂ
തുടിക്കുന്നിതെന്‍ മനം ചൊല്ലൂ

കാമുകി:
കത്തുപോലും സൂക്ഷിക്കാനാ-
വാത്ത സത്വമേ, നിനക്കെന്‍
ഹൃത്തിനെത്തരുന്നതെങ്ങനെ?
കത്തുപോലതും കളഞ്ഞിടും.

ഇത്രയും പറഞ്ഞൂ, തവ
നേത്രത്തിലൊട്ടുമേ ഭാവ-
മില്ലാതവള്‍ നടന്നൂ, സ്വയം
അസ്തപ്രജ്ഞനായി ഞാന്‍ നിന്നൂ

പേരു ചൊല്ലി വിളിക്കുവാന്‍
വെമ്പിയതാണു ഞാനെങ്കിലും
ഓര്‍മയില്‍ വരുന്നില്ല , മല്‍
പ്രാണനാഥ തന്‍ പേരുപോലും!

എന്തൊരൊടുക്കത്തെ മറവി-
യാവുന്നീലയീ കവിതയും
മുഴുമിക്കാന്‍, തൂലികയ്ക്കും
എന്റെ മറവി ബാധിച്ചുവോ?

Friday, August 11, 2006

ഉറക്കത്തില്‍ നിന്നും രക്ഷപെടാന്‍ നടത്തിയ ഒരക്രമം.

[ കമ്പ്യൂട്ടറിന്റെ ഉപയോഗം മനുഷ്യമനസ്സുകളില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ഒരു കഥയിലൂടെ സംവദിക്കാനും company വക training കാലകേയവധത്തിനിടയില്‍ ഉറങ്ങാതെ രക്ഷപ്പെടാനും വര്‍ഷങ്ങള്‍ക്കു മുന്‍പു നടത്തിയ ഒരു എളിയ അക്രമം.]

ONE DAY TRIAL VERSION OF A COMPUTER PROFESSIONAL

രാവിലെ Sun Microsystem-ത്തിന്റെ കിരണങ്ങളുടെ hot java windows-ല്‍ കൂടി ശരീരത്തില്‍ പതിച്ചപ്പോഴാണു ഉറക്കത്തില്‍ നിന്ന് exit ചെയ്തത്‌. പുറത്ത്‌ പക്ഷികളും മനുഷ്യരുമെല്ലാം Active-X ആയെന്നു തോന്നുന്നു. പലതരം sound waves-കളുടെ ഒരു ബഹളം. ഇന്നലെ status bar-ല്‍ നിന്നും ഒരു full screen Whis-key അടിച്ചു വന്നതാണ്‌. Fit-ആയി ഒരു Wallpaper-ഉം വച്ച്‌ Desktop-ല്‍ കിടന്നുറങ്ങിയതാണ്‌. ഇത്ര വൈകുമെന്ന് വിചാരിച്ചില്ല. ഇനി 9:30-ന്റെ Outlook Express പിടിക്കാനാവുമെന്നു തോന്നുന്നില്ല. ഇന്നു ലേറ്റ്‌ ആയതു തന്നെ. Jboss-ന്റെ ശകാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു Fuzzy Logic-ഉം തോന്നുന്നില്ല.

എന്തായാലും Morning programs execute ചെയ്തു തുടങ്ങാമെന്നു വിചാരിച്ച്‌ Paint brush എടുത്തപ്പോഴാണു clip board-ല്‍ വച്ചിരുന്ന paste കാണാനില്ല. Paste തീരാറായതുകൊണ്ട്‌ മിക്കവാറും Eudora എടുത്തു Recycle bin-ല്‍ ഇട്ടു കാണും. താന്‍ ഈെയിടെയായി വളരെ Microsoft ആയി പെരുമാറുന്നതുകൊണ്ടാണെന്നുതോന്നുന്നു, അവള്‍ക്ക്‌ ഈയിടെയായി ഒരു ശ്രദ്ധയുമില്ല.

മനസ്സില്‍ Eduora-യെയും ശകാരിച്ചുകൊണ്ട്‌ വീടിന്റെ Front page-ലേയ്ക്ക്‌ വന്നപ്പ്പോഴാണ്‌ ആരോ കോളിംഗ്‌ ബെല്ലില്‍ click ചെയ്യുന്ന ശബ്ദം കേട്ടത്‌. പുറത്തേക്കു വന്നപ്പോള്‍ ആരെയും കണ്ടില്ല. ദൂരെ main റോഡിലേക്കുള്ള X-path ലൂടെ ആരോ run ചെയ്യുന്നു. ആരാണെന്നു മനസ്സിലാകുന്നില്ല. ഈയിടെയായി Eye-con-നു തീരെ കാഴ്ച കുറവാണ്‌. Powerpoint കൂടിയ ഗ്ലാസ്സ്‌ വക്കേണ്ടി വരുമെന്നാണു Dr. Watson പറഞ്ഞത്‌. തിരിഞ്ഞ്‌ നടക്കവേ അടുത്തറൂമില്‍ നിന്നും പെട്ടെന്ന് കരച്ചിലിന്റെ ഒരു MP3 file . നോക്കിയപ്പോള്‍ Eduora-products version 1-ഉം version 2-ഉം ആണ്‌. Version 1 deadlock ആയ ഒരു mouse-നെയും drag ചെയ്തുകൊണ്ട്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇതുകണ്ടുപേടിച്ചു version 2 കരച്ചിലിന്റെ ഒരു demo നടത്തിയതാണ്‌. അതു Maximize ചെയ്യുന്നതിനുമുമ്പ്‌ താന്‍ വന്നതുനന്നായി. അവരെ ഒരുവിധത്തില്‍ ഒതുക്കിയ ശേഷം version 1 നെ റൂം വൃത്തിയാക്കാനുള്ള task bar ഏല്‍പ്പിച്ചു. ചത്ത mouse-നെ എന്തുചെയ്യും? പതുക്കെ mouse pointer-ല്‍ പിടിച്ച്‌ തൂക്കിയെടുത്തു Recycle bin-ല്‍ ഇട്ടു. Eudora-യ്ക്ക്‌ ഒരു work sheet ആകട്ടെ.

തന്റെ സമയം അതിക്രമിക്കുന്നു. എങ്ങനെയെങ്കിലും process-കള്‍ പൂര്‍ത്തിയാക്കി, വൈകുന്നേരം നേരത്തേ വരുമെന്ന് Eduora-യ്ക്ക്‌ Word-ഉം കൊടുത്ത്‌ home page-ല്‍ നിന്ന് ഇറങ്ങി. Outlook Express എപ്പോഴേ പോയിക്കഴിഞ്ഞു. ഇനിയിപ്പോള്‍ P-N junction വരെ നടന്നാല്‍ അടുത്ത FOR-TRAN-സ്പോര്‍ട്‌ ബസ്സ്‌ പിടിക്കാം.

ബസ്സിലിരുന്ന് ഉറങ്ങിപ്പോയി. ഇടയ്ക്ക്‌ ഞെട്ടിയുണര്‍ന്ന് പുറത്തേക്കു നോക്കിയപ്പോള്‍ നഗരസഭയുടെ System clock-ല്‍ സമയം 10:30. ബസ്സ്‌ ആണെങ്കില്‍ ഇഴയുന്നു. Bus-speed ഇത്രയും കുറയാന്‍ പറ്റുമോ?. ഈ bus-ന്റെ device driver പണ്ടെങ്ങോ തന്റെ ശത്രുവായിരുന്നിരിക്കണം.

ഒരു വിധത്തില്‍ Ms office-ലെത്തിയപ്പോള്‍ സമയം 11:30. പാന്റ്രിയില്‍ കയറി ഒരു കപ്പ്‌ Macaffe-യും കുടിച്ച്‌ അകത്തു കയറി. എല്ലാവരും തന്നെ വിഷ്‌ ചെയ്യുന്നു. താനൊന്നിലും ഒരു Expert System അല്ലെങ്കിലും തന്റെ Artifitial intelligence-നെ ക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു എല്ലാവര്‍ക്കും ഒരു പ്രത്യേക ബഹുമാനം ഉണ്ട്‌. എന്നും ലേറ്റായി താനത്‌ കളഞ്ഞുകുളിക്കും.

തലേദിവസത്തെ My Documents മുഴുവന്‍ Table-ല്‍ ചിതറിക്കിടക്കുന്നു. ഭാഗ്യം!. Jboss ഇതുവരെ Enter ചെയ്തിട്ടില്ല. Documents എല്ലാം എടുത്ത്‌ ഷെല്‍ഫിന്റെ stack-ലേയ്ക്ക്‌ push ചെയ്തതിനുശേഷം നേരെ System ത്തിനു മുമ്പില്‍ ഇരുന്നു. കുറച്ചുദിവസമായി പുതുതായി develop ചെയ്തുകൊണ്ടിരിക്കുന്ന software തനിക്കൊരു വെല്ലുവിളിയായിട്ട്‌. ഇന്നു ഇതിന്റെ പ്രശ്നങ്ങളെല്ലാം fix ചെയ്തിട്ടേ ഇനി വിശ്രമമുള്ളൂ.

Oh! my binary digit god! സമയം പോയതറിഞ്ഞില്ല. ഇന്നെങ്കിുലും ഈ ലോകം മുഴുവനും binary system കൊണ്ടുനിര്‍മ്മിതമാണെന്നും എല്ലാം നിയന്ത്രിക്കുന്നത്‌ ഇതേ binary system തന്നെയുമാണെന്നുമുള്ള തന്റെ വിശ്വാസം Eudora-യെ കൊണ്ട്‌ അംഗീകരിപ്പിക്കണം. സമയം രാത്രി 10:30. ഓഫീസില്‍ Mr.RAM ഒഴിച്ചു എല്ലാവരും പോയിക്കഴിഞ്ഞു. നേരത്തേചെല്ലാമെന്ന് Eudora-ക്കു Word കൊടുത്തതാണ്‌. Eudora-യ്ക്ക്‌ കൊടുത്ത Word Document താന്‍ Develop ചെയ്ത പുതിയ Software-ല്‍ embedd ചെയ്ത്‌ അലിഞ്ഞില്ലാതെയയി. അവസാനത്തെ private bus-ഉം പോയിരിക്കും. കുഴപ്പമില്ല. RAM നു സ്വന്തമായി ബൈക്ക്‌ ഉണ്ട്‌. Drag ചെയ്ത്‌ home page-ല്‍ Drop ചെയ്യാന്‍ പറയാം.

ബൈക്കില്‍ യാത്ര ചെയ്ത്‌ home-page-ല്‍ എത്തിയപ്പോള്‍ വളരെ വൈകി. രാത്രിയുടെ screen saver പോലെ വീടിനു ചുറ്റും മഞ്ഞ്‌ ഒഴുകി നടക്കുന്നത്‌ e-നിലാവില്‍ environment-നു മനോഹാരിത്‌ പകരുന്നു. ഇതേ മഞ്ഞ്‌ തന്നെയാണു RAM-നു drive ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കിയത്‌. കോളിംഗ്‌ ബെല്‍ function ചെയ്യുന്നില്ല. power കട്ട്‌ ചെയ്തതാണെന്നു തോന്നുന്നു. ഉറക്കെ വിളിച്ചിട്ട്‌ volume വരുന്നില്ല. മഞ്ഞുകൊണ്ടു sound card തകരാറിലായെന്ന് തോന്നുന്നു. പലവട്ടം ഡോറില്‍ click ചെയ്തിട്ടാണ്‌ Eudora വാതില്‍ തുറന്നത്‌.

oh my bit god! Eudora-യ്ക്കെന്ത്‌ പറ്റി? രാവിലെ പോയപ്പോള്‍ എന്റെ IBM Laptop പോലെ കറുത്തിരുന്ന അവളുടെ മുടി ഇതാ അവിടവിടെ വെളുത്തിരിക്കുന്നു. വിശ്വസിക്കാന്‍ പറ്റുന്നില്ല. താന്‍ വീട്ടില്‍ നിന്നില്‍ ഇറങ്ങിയിട്ട്‌ വര്‍ഷം 20 കഴിഞ്ഞുവെന്ന് Eudora പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷക്കാലമത്രയും താന്‍ computer-നു മുന്‍പില്‍ ഇരിക്കുകയായിരുന്നുവെന്ന സത്യം ഒരു flash screen പോലെ മനസ്സില്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു.